എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവെച്ചു
eranakulam-pesident

വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ.സുഭാഷ് ചന്ദ് രാജിവെച്ചു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടയില്‍ പ്രതിഷേധിച്ചാണ് രാജി. സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തിരുമാനം. ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സല്‍ സ്ഥാനവും രാജിവെച്ചു. BJPയുടെ പ്രാഥമികാംഗത്വവും ഉപേക്ഷിച്ചു. മുഴുവന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും ഒഴിവായതായി അഡ്വ.സുഭാഷ് ചന്ദ് പറഞ്ഞു.

സംഘപരിവാര്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നും ഭീകരതയ്‌ക്കെതിരെ മറ്റൊരു ഭീകരതയെന്ന നിലപാടില്‍ മനം മടുത്താണ് സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം തകര്‍ന്നാല്‍ ഇന്ത്യയില്‍ സമാധാനം തകരും. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതാണ് കണ്ടത്. സംഘ പരിവാര്‍ സ്വാധീനം കേരളത്തിലേയ്ക്ക് കടന്നു വരുന്നത് തടയണം. അതിന് സിപിഐഎമ്മിന് മാത്രമെ കഴിയൂ. മതേതരത്വത്തിന്റെ ശക്തമായ മതിലാണ് സിപിഐഎം എന്നും അതിനാലാണ് സിപിഐഎമ്മില്‍ ചേരുന്നതെന്നും സുഭാഷ് ചന്ദ് വ്യക്തമാക്കി.
 

Share this story