ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിച്ചിൽ
wagamon-landslide

കോട്ടയം : ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിച്ചിൽ. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണും, വൃക്ഷ ശിഖിരങ്ങളും റോഡിൽ പതിച്ചു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലും കിഴക്കൻ മേഖലയിലും മഴ തുടരുകയാണ്.

ഈരാറ്റുപേട്ട– വാഗമൺ റോഡിൽ വഴിക്കടവ് ചെക്പോസ്റ്റിന് സമീപമാണ് മണ്ണിടിഞ്ഞത്. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായ്ക്ക് സമീപം മൂന്നാനി, അമ്പാറ, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്.  ഭരണങ്ങാനം വിളക്കുമാടം റോഡിലും വെള്ളം കയറി.

പാലായിൽ മെയിൻ റോ‍ഡിൽ ഗർത്തം രൂപപ്പെട്ടു. ഗതാഗത തടസ്സമില്ല.  കൂട്ടിക്കൽ ചപ്പാത്തിൽ വീണ്ടും വെള്ളം കയറി. മുണ്ടക്കയത്ത് ഇരുകരയും മുട്ടി വെള്ളമെത്തി. മൂക്കൻപെട്ടി പാലം മുങ്ങി. ഏയ്ഞ്ചൽ വാലി ഒറ്റപ്പെടുന്നു. പടി‍ഞ്ഞാറന്‍ മേഖലയിൽ വെള്ളം ഉയരുകയാണ്. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറി. ആശുപത്രിയുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.

Share this story