ഈരാറ്റുപേട്ടയിൽ സംഘർഷം : പൊലീസ് ലാത്തിവീശി, പോപുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
kdd

കോട്ടയം: ഈരാറ്റുപേട്ടയിൽ ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് ലാത്തി വീശി. അഞ്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.രാവിലെ ഏഴുമുതൽ തന്നെ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിലെത്തി വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതിനിടയിൽ ഒരു ബൈക്ക് യാത്രികനെ തടഞ്ഞ് മർദിക്കുകയും ചെയ്തു. ഹർത്താൽ അനുകൂലികളെ സ്ഥലത്തുനിന്ന് മാറ്റാൻ പൊലീസ് ശ്രമിക്കുകയായിരുന്നു.

തുടർന്ന് കൂടുതൽ പൊലീസ് എത്തി ലാത്തി വീശിയതോടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ ചിതറിയോടി. അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം, ടൗണിലേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. 

Share this story