കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
karyavattom

കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് കെഎസ്ഇബി. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. രണ്ടരകോടി രൂപ കുടിശ്ശികയുള്ളതിനാല്‍ സെപ്തംബര്‍ 13നാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്.

സെപ്തംബര്‍ 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയായിരുന്നു കെഎസ്ഇബിയുടെ നടപടി. ഇന്ത്യദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടന്‍ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കുകയും ചെയ്തു.

ആദ്യ ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തീയതി ഇന്‍ഡോറിലും നടക്കും.

Share this story