പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്
Easter Sunday

തിരുവനന്തപുരം: ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. സഭാ അധ്യക്ഷന്മാരും പുരോഹിതരും കാർമികത്വം വഹിച്ച ച‌ടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഒരു ഈസ്റ്റർ കൂടി. ദേവാലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരു കർമ്മ ചടങ്ങുകളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് സമാപനം കുറിച്ച് ഇന്ന് ഉയിർപ്പ് തിരുനാൾ. കഴിഞ്ഞ രണ്ട് വർഷവും പ്രതീകത്മകമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളിൽ നടന്ന പതിരാ കുർബാനകളിൽ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ഏകീകൃത കുർബാനയാണ് അർപ്പിച്ചത്.

വിഭാഗീയ ചിന്തകൾ വർദ്ധിക്കുന്നുവെന്നും കൂട്ടായ്മയെ ഭിന്നിപ്പിച്ചു പ്രവർത്തിക്കുന്ന എല്ലാ ക്രൈസ്തവരും ഒഴിഞ്ഞു നിൽക്കണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

വരാപ്പുഴ ലത്തീൻ അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

Share this story