ഇ.പി.എഫ്‌ പെൻഷൻ : കേന്ദ്രം തൊഴിലാളികളോടൊപ്പം നിലകൊള്ളണമെന്ന് എ.എം. ആരിഫ്‌
കെ റെയില്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച്‌ സിപിഎം എം.പി എ.എം ആരിഫ്

ന്യൂഡൽഹി: ഉയർന്ന ശമ്പളത്തിന്‌ ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കേന്ദ്ര സർക്കാർ തൊഴിലാളികൾക്കൊപ്പം നിലകൊള്ളണമെന്ന് എ.എം. ആരിഫ്‌ എം.പി ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന്‌ വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ നിന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒഴിഞ്ഞുമാറുന്നത്‌ ദൗർഭാഗ്യകരമാണ്‌. ഉയർന്ന പെൻഷൻ രീതി നടപ്പാക്കിയാൽ വലിയ ബാധ്യത വരുമെന്ന ഇ.പി.എഫ്‌.ഒ യുടെ വാദം തള്ളി തൊഴിലാളികൾക്ക്‌ അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‌ നൽകിയ നിവേദനത്തിൽ എം.പി ആവശ്യപ്പെട്ടു.

Share this story