ഇഡി വിളിപ്പിച്ചത് ഇന്ത്യപാക് മത്സരം ചര്‍ച്ച ചെയ്യാന്‍'; ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സൗകര്യമില്ലെന്നും മാധ്യമങ്ങളോട് അന്‍വര്‍

pv anwar

ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പിവി അന്‍വര്‍ എം.എല്‍.എ. ഇഡി വിളിപ്പിച്ചത് ഇന്ത്യപാക് മത്സരം ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള അന്‍വറിന്റെ മറുപടി. ചോദ്യങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.
കര്‍ണാടകയിലെ ക്വാറി ഇടപാടുമായി ബന്ധപ്പെട്ടാണ് പിവി അന്‍വവറിനെ ഇഡി ചോദ്യം ചെയ്തത്. കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സലീം എന്ന വ്യക്തിയുടെ കൈയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. പരാതിയില്‍ ഇഡി നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.

Share this story