തെളിവുകള്‍ തേടി ഇ.ഡി; സ്വപ്നയുടെ മൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയില്‍
swapna
പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നല്‍കിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറിയേക്കും.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നല്‍കിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറിയേക്കും.

സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റംസിന് നല്‍കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൊഴി നല്‍കാന്‍ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

Share this story