തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്, ഈ മാസം പതിനൊന്നിന് ഹാജരാകണം
thomas issac
നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

മുന്‍ധനമന്ത്രി തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു തോമസ് ഐസക് അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് തോമസ് ഐസകിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അതേ സമയം
ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും, ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ വേറെ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു

്.

Share this story