മയക്കുമരുന്നു വില്‍പ്പന ; കോഴിക്കോട് രണ്ടു പേര്‍ പിടിയില്‍

arrested

കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും ടൗണ്‍ പൊലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷന്‍ ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. 

നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ് (29) ,മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22)  എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നിന്നും 35 ഗ്രാം എം.ഡി.എം.എ., ഒരു കിലോഗ്രാം കഞ്ചാവ്, എം.ഡി.എം.എ ചില്ലറ വില്‍പ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിറിഞ്ചുകള്‍ എന്നിവ കണ്ടെത്തി. 

Share this story