തരൂരിനെ തടയരുത് , അദ്ദേഹം ഇറങ്ങി തിരിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ; എം കെ രാഘവന്‍
എം കെ രാഘവന്‍ എംപിക്ക് കോവിഡ്

ശശി തരൂര്‍ എംപിക്ക് പരസ്യ പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എംപിയുമായ എം കെ രാഘവന്‍. ശശി തരൂരിനെ തടയാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഇറങ്ങിതിരിച്ചിരിക്കുന്നത് കോണ്‍ഗ്രസിനേയും രാജ്യത്തെയും രക്ഷിക്കാനാണെന്നും എം കെ രാഘവന്‍ പറഞ്ഞു.

തരൂരിനെ പോലെ ലോക പ്രശസ്തി ആര്‍ജ്ജിച്ച ഒരാളെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പരിപാടികള്‍ക്ക് കിട്ടാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ തടയാന്‍ നമ്മള്‍ ശ്രമിക്കരുത് , രാഘവന്‍ പറഞ്ഞു.
 

Share this story