വേലി തന്നെ വിളവു തിന്നുന്നോ ? കേരള പൊലീസിനെതിരെ പി കെ ശ്രീമതി ടീച്ചര്‍

sreemathy

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. പൊലീസുകാര്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് വിമര്‍ശനം. കൂട്ടബലാത്സംഗ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.

തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍  കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മാസം കൊച്ചി നഗരത്തില്‍ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാല്‍സംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share this story