മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ ദിലീപ് ഇപ്പോഴും പല സംവിധായകരേയും വിളിക്കാറുണ്ട് : ഭാഗ്യലക്ഷ്മി
manju

കൊച്ചി : മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ മുന്‍ ഭര്‍ത്താവ് ദിലീപ് 
ഇപ്പോഴും പല സംവിധായകരേയും വിളിക്കാറുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിലുമുള്ള ദിലീപ് പല സംവിധായകരെയും സിനിമാ രംഗത്തുള്ളവരെയും വിളിച്ച്‌ മഞ്ജുവിനെ വെച്ച്‌ സിനിമ ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും ഭാഗ്യലക്ഷ്മി പറയുന്നു.

ആദ്യത്തെ സിനിമ മാത്രമല്ല, മഞ്ജുവിനെ വെച്ച്‌ പടം ചെയ്യരുതെന്ന് ഇപ്പോഴും പല സിനിമകളുടെ സംവിധായകരെയും വിളിച്ച്‌ അവര്‍ പറയുന്നുണ്ട്. തമിഴിലുള്ള ആള്‍ക്കാരോടും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നമ്മള്‍ അറിയുന്നുണ്ട്. അതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും പറയുമ്ബോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് നമ്മള്‍ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

Share this story