കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു
ksrtc
ബില്ലടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി.

കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത് നാളത്തെ സര്‍വീസുകളെ ബാധിച്ചേക്കാം. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. ബില്ലടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി.

കെഎസ്ആർടിസി പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവന്തപുരത്ത് സമരം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് തൊഴിലാളി സംഘടനകൾ. സി ഐ ടി യു നേതൃത്വത്തിൽ ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധം നടത്തി. സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

Share this story