ഡീസൽ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും
ksrtc

ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ഡീസൽക്ഷാമം കാരണം കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെയാണ്. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറങ്ങൂ. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീർഘദൂര സർവീസുകൾ നടത്തും. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമത്തെ നേരിടാനാണ് കെ.എസ്.ആർ.ടി.സി ശ്രമം.

Share this story