പണിമുടക്കില്‍ പങ്കെടുത്തില്ല, കെ എസ്ആര്‍ടിസി ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി

google news
ksrtc staff
കല്ലുകൊണ്ടുളള മര്‍ദ്ദനത്തില്‍ ഷാജിയുടെ ഇടതു കണ്ണിനും നെറ്റിയിലും പരുക്കേറ്റിട്ടുണ്ട്.

വയനാട്ടില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ കല്ലോടി സ്വദേശി എന്‍ എ ഷാജിക്കാണ് മര്‍ദ്ദനമേറ്റത്. കല്ലുകൊണ്ടുളള മര്‍ദ്ദനത്തില്‍ ഷാജിയുടെ ഇടതു കണ്ണിനും നെറ്റിയിലും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഷാജിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഏഴരയോടൊയാണ് സംഭവം. രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ഷാജി പറയുന്നത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സമരാനുകൂലികളായ മാനന്തവാടി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപെടുത്തിയതായും ഷാജി പറഞ്ഞു. നാലംഗ സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags