മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ്
veena george
. 696 പരിശോധനകളാണ് നടത്തിയത്.

മീനിലെ മായം കണ്ടെത്താന്‍ നടപടി കടുപ്പിച്ച് ആരോഗ്യ വകുപ്പ്. ഓപ്പറേഷന്‍ മത്സ്യ എന്ന പേരില്‍ പ്രത്യേക പരിശോധന തുടങ്ങി. 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

Share this story