ഡെങ്കിപ്പനി ; ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം

Dengue fever

ഡെങ്കിപ്പനി വ്യാപിക്കുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന തലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.മറ്റ് ജില്ലകളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണം.

Share this story