സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യം; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

sisa

കെ.ടി.യു താത്ക്കാലിക വി.സിയായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണ്ണര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. ഗവര്‍ണ്ണറുടെ വിശദീകരണത്തിന് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കിയേക്കും

കെ.ടി യു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരെ യു.ജി.സി നിയമ പ്രകാരം നിയമിക്കുവാന്‍ സാധിക്കില്ലെന്നുമായിരുന്നു ഗവര്‍ണ്ണറുടെ വിശദീകരണം. ഗവര്‍ണ്ണറുടെ വിശദീകരണത്തിന് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.

Share this story