സര്‍ക്കാരിനേയും പൊലീസിനേയും അറിയിച്ചിട്ടല്ല പ്രതികള്‍ ഇരട്ട കൊലപാതകം നടത്തിയത് ; കാനം രാജേന്ദ്രന്‍
ശബരിമലയില്‍ പൂജയും ആരാധനയും നടക്കുന്നില്ലേ? ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ? പിന്നെ എന്താണ് പ്രശ്നമെന്ന് കാനം രാജേന്ദ്രന്‍
എന്തിനും ഏതിനും പാര്‍ട്ടിയെ കുറ്റം പറയുന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി

പാലക്കാട് നടന്ന ഇരട്ട കൊലപാതകം സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല പ്രതികള്‍ നടത്തിയതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്തിനും ഏതിനും പാര്‍ട്ടിയെ കുറ്റം പറയുന്നതാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നയമാണ് പ്രതിപക്ഷ നേതാവിന്റേത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ നയം. പാലക്കാട്ടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്. വര്‍ഗീയ സംഘടനകളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹവും മാദ്ധ്യമങ്ങളും തയ്യാറാകണം', അദ്ദേഹം പറഞ്ഞു.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ നടത്തുന്ന സമരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും, ചര്‍ച്ചയിലൂടെ തെറ്റും ശരിയും വേര്‍തിരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Share this story