കു​​ടി​​ശ്ശി​​ക പി​​രി​​ച്ചെ​​ടു​​ക്ക​​ൽ : ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം സ​​മാ​​ഹ​​രി​​ച്ച​​ത് 46 ദ​​ശ​​ല​​ക്ഷം ദീ​​നാ​​ർ
debt

കു​​വൈ​​ത്ത് : രാ​​ജ്യ​​ത്തെ വി​​വി​​ധ ക​​മ്പ​​നി​​ക​​ൾ​​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും വ്യ​​ക്തി​​ക​​ൾ​​ക്കും ത​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന സേ​​വ​​ന​​ങ്ങ​​ളു​​ടെ കു​​ടി​​ശ്ശി​​ക ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നാ​​യി ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ചാ​​ര​​ണ കാ​​മ്പ​​യി​​നി​​ലൂ​​ടെ 46.397 ദ​​ശ​​ല​​ക്ഷം കു​​വൈ​​ത്ത് ദീ​​നാ​​ർ സ​​മാ​​ഹ​​രി​​ച്ച​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മു​​ഴു​​വ​​ൻ കു​​ടി​​ശ്ശി​​ക​​ക​​ളും പി​​രി​​ച്ചെ​​ടു​​ത്ത് ല​​ക്ഷ്യ​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന​​തു​​വ​​രെ കാ​​മ്പ​​യി​​ൻ തു​​ട​​രു​​മെ​​ന്ന് മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് മി​​ഷ്അ​​ൽ അ​​സ്സെ​​യ്ദ് വാ​​ർ​​ത്ത​​ക്കു​​റി​​പ്പി​​ൽ പ​​റ​​ഞ്ഞു.

ടെ​​ലി​​ഫോ​​ൺ, ഫൈ​​ബ​​ർ, കേ​​ബി​​ൾ, ഫൈ​​ബ​​ർ ഒ​​പ്റ്റി​​ക് ഇ​​ന്റ​​ർ​​നെ​​റ്റ്, 800 ലൈ​​ൻ, ആ​​ന്റി​​ന, ഐ.​​എ​​സ്.​​ഡി.​​എ​​ൻ ലൈ​​ൻ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല​​ട​​ക്കം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നി​​ര​​വ​​ധി ക​​മ്പ​​നി​​ക​​ളി​​ൽ നി​​ന്നാ​​ണ് മ​​ന്ത്രാ​​ല​​യ​​ത്തി​​ന് വ​​ലി​​യ കു​​ടി​​ശ്ശി​​ക​​ക​​ൾ പി​​രി​​ഞ്ഞു​​കി​​ട്ടാ​​നു​​ള്ള​​ത്. മ​​ന്ത്രാ​​ല​​യം ന​​ൽ​​കു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നും വി​​ച്ഛേ​​ദി​​ച്ച സേ​​വ​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​നും എ​​ല്ലാ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളും അ​​വ​​രു​​ടെ സാ​​മ്പ​​ത്തി​​ക കു​​ടി​​ശ്ശി​​ക​​ക​​ൾ വേ​​ഗ​​ത്തി​​ൽ അ​​ട​​ച്ചു​​തീ​​ർ​​ക്ക​​ണ​​മെ​​ന്ന് മി​​ഷ്അ​​ൽ അ​​സ്സെ​​യ്ദ് ആ​​ഹ്വാ​​നം ചെ​​യ്തു. കു​​ടി​​ശ്ശി​​ക​​ക​​ൾ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കെ​​തി​​രെ ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ നി​​യ​​മ ന​​ട​​പ​​ടി​​ക​​ളും കൈ​​ക്കൊ​​ള്ളു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
 

Share this story