നയന സൂര്യയുടെ മരണം ; ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്നു തീരുമാനിക്കും

google news
nayana surya

സംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിപിയുടെ ഉത്തരവ് ക്രൈംബ്രാഞ്ച് മേധാവിക്ക് ലഭിച്ചു. കേസ് ഡയറിയും മറ്റ രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത. 

മൂന്നു വ!ര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്.

Tags