അഞ്ജുശ്രീയുടെ മരണം ; കൂടുതല്‍ അന്വേഷണവുമായി പൊലീസ്

anju sree

പെരുമ്പള ബേനൂരില്‍ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ രാസ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ശനിയാഴ്ച രാവിലെയാണ് കാസര്‍കോട് പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ കെ അഞ്ജുശ്രീ പാര്‍വതി എന്ന 19 വയസുകാരി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഹോട്ടലില്‍നിന്ന് ഡിസംബര്‍ 31 നു ഓണ്‍ലൈനായി വാങ്ങിയ ചിക്കന്‍ വിഭവങ്ങളും മയോണൈസും കഴിച്ച ശേഷമായിരുന്നു അഞ്ജുശ്രീ രോഗബാധിത ആയതെന്നായിരുന്നു കുടുംബം ആരോപിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഭക്ഷ്യവിഷബാധയല്ല എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.

Share this story