പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദി ; കൊച്ചിയിലെ മോഡൽ നേരിട്ട കൂട്ട ബലാത്സംഗം അതിനുദാഹരണമാണെന്ന് സതീദേവി

sri devi

കൊച്ചി : കൊച്ചി കൂട്ട ബലാൽത്സംഗത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. ഡിജെ പാർട്ടികളിൽ പൊലീസ് ശ്രദ്ധ വേണം. പല ഡിജെ  പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു. കൊച്ചിയിൽ മോഡലായ യുവതി കൂട്ട ബലാത്സംഗത്തിന് വിധേയയായ കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

പീഡിപ്പിക്കപ്പെട്ട യുവതി മദ്യപിച്ചിരുന്നുവെന്നാണ് വാർത്തകളിൽ സൂചിപ്പിക്കുന്നത്. മദ്യപാന ആസക്തി ഏതെല്ലാം തരത്തിലാണ് സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചി കൂട്ട ബലാത്സംഗക്കേസ്. ലഹരിമുക്ത കേരളത്തെക്കുറിച്ച് നാം ചർച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. യുവതി നേരിട്ടതുപോലെയുള്ള അനുഭവങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നമുക്ക് വേണമെന്നും സതീദേവി പറഞ്ഞു.

Share this story