ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും : ഡിജിപി അനിൽ കാന്ത്

kannur anil

കണ്ണൂർ:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെയും ലഹരിമാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കണ്ണൂർ പോലീസിന് നിർദ്ദേശം നൽകി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നടന്ന ജില്ലാതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dgp anil

പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഉത്തര മേഖലാ ഐജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ, കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ,  കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി പി.ബി. രാജീവ്‌, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി എ വി പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ സിറ്റി, റൂറൽ പോലീസ് ജില്ലകളിലെ എല്ലാ സബ് ഡിവിഷൻ  ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

kannur, anil kanth

Share this story