പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു
cow

പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്.കഴിഞ്ഞ ദിവസം പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഉടനെ ഡോക്ടറെ അടക്കം വിവരമറിയിക്കുകയും തുടര്‍ന്ന് വിദഗ്ധരെത്തി പശുവിനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. സമീപത്തെ മറ്റ് മൃഗങ്ങള്‍ക്ക് പേവിഷ ബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുകയാണ്.

Share this story