ഭാരത് ജോഡോ യാത്രാ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കര്‍, മണ്ഡലം പ്രസിഡണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
savarkar

ഭാരത് ജോഡോ യാത്രാ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വെച്ച സംഭവത്തില്‍, നടപടിയുമായി കോണ്‍ഗ്രസ്. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

അബദ്ധം മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.  പ്രചാരണ ബോ!ര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.

Share this story