കോൺഗ്രസ്‌ (എസ്) കോഴിക്കോട് ജില്ലാ ഘടകം എൻസിപിയിൽ ചേരും
congress11

കോഴിക്കോട്: കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം ഇന്ന് എന്‍സിപിയില്‍ ചേരും. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെ കോൺഗ്രസ് (എസ്) കോഴിക്കോട് ഘടകം ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാകും.

സ്വീകരണ സമ്മേളനം വനംവകുപ്പ് മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ എകെ ശശീന്ദ്രന്‍ ഉൽഘാടനം ചെയ്യും. കേരളത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലാണ് കോൺ​ഗ്രസ് (എസ്) പ്രവർത്തിക്കുന്നത്. നിലവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ് കോൺ​ഗ്രസ് (എസ്).

Share this story