മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകള്‍ക്ക് സമാനം; മന്ത്രി പി. രാജീവ്
minister p rajeev
അതീവ സുരക്ഷയുള്ള വിമാനത്തില്‍വെച്ച് ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. 

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകള്‍ക്ക് സമാനമാണെന്ന്
മന്ത്രി പി. രാജീവ്. അതീവ സുരക്ഷയുള്ള വിമാനത്തില്‍വെച്ച് ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. 

അസംബന്ധ നാടകങ്ങള്‍ക്കും ആക്രമ പരമ്പരകള്‍ക്കും മഹനീയ മുഖം നല്‍കുന്ന മാധ്യമങ്ങളും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് – ബി ജെ പി കൂട്ടുകെട്ടിന്റെ ഭീകരവാദ രീതികള്‍ക്ക് എതിരെ മുഴുവന്‍ കേരളീയരും പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story