ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു, തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മര്‍ദിച്ചെന്ന് പരാതി

Police

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മര്‍ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛന്‍ സിബി, അമ്മ ലിന്‍സി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 
പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ ആരോപിച്ചു. പല തവണ ഭക്ഷണം കഴിച്ചതിന്റെ പണം ആരോമലും സുഹൃത്തുക്കളും തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ലിനോ പറയുന്നു.

Share this story