പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചു മാറ്റിയതു ചികിത്സ പിഴവെന്ന് പരാതി: തലശേരി ജനറല്‍ ആശുപത്രിയിെ ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു

Thalassery General Hospital

 തലശേരി:തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ  തേടിയെത്തിയ ചേറ്റംകുന്ന് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഒരു കൈ നഷ്ടപ്പെട്ടു.വിദ്യാര്‍ത്ഥിക്ക് കൈനഷ്ടമായത് തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്‌സാപിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും  പരാതി  നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ അന്വേഷണമാരംഭിച്ചു.സംഭവം വന്‍വിവാദമയാതിനെ തുടര്‍ന്നാണ് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചത്. 

 കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ കളിക്കിടെ വീണുപരുക്കേറ്റ  എല്ലാപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈനഷടപെട്ടത്. പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്  പതിനേഴുവയസുകാരനായ സുല്‍ത്താന്‍. അപകടം നടന്നു ആശുപത്രയിില്‍  ചികിത്‌സ തേടിയ മകന് ദിവസങ്ങളോളം ചികിത്‌സ വൈകിപ്പിച്ചതിനാലാണ്‌കൈമുറിച്ചു മാറ്റേണ്ടിവന്നതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പരാതി നല്‍കി.  കഴിഞ്ഞ ഒക്‌ടോബര്‍ 30ന് വൈകുന്നേരമാണ് അപകടം നടന്നത്.വീടിനടുത്തുള്ള മൈതാനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ്‌സുല്‍ത്താന് വീണു   എല്ലു പൊട്ടിയത്. ഉടന്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ എക്‌സറേ മെഷീന്‍ കേടായതിനാല്‍ തലശേരി കൊടുവള്ളി സഹകരണാശുപത്രിയില്‍ പോയി എക്‌സറൈ എടുത്തു. കൈയുടെ രണ്ടു എല്ലുകള്‍ പൊട്ടിയിരുന്നു. അന്ന്  ഡ്യൂട്ടിയിലുണ്ടായിരുന്ന അസ്ഥിരോഗവിദഗ്ദ്ധന് എക്‌സറെയുടെ ഫോട്ടോ അയച്ചുകൊടുക്കുകയും നിര്‍ദ്ദേശപ്രകാരം കൈസ്‌ക്വയില്‍ ഇട്ടുകെട്ടുകയുമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ചെയ്തില്ല.

 നവംബര്‍ ഒന്നിന് രാവിലെകൈയുടെ നിറം മാറിയപ്പോഴാണ് ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഒരു പൊട്ടല്‍ പരിഹരിച്ചുവെന്നാണ് ഡോക്ടര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും മതിലായ ചികിത്‌സ കിട്ടിയില്ലെന്നും ു കൈ മുഴുവനായി മുറിച്ചു മാറ്റണമെന്നുമാണ് പറഞ്ഞത്.  ഇതേ തുടര്‍ന്നാണ്  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കൈയ്യുടെ മുട്ടിനുതാഴെയുള്ള ഭാഗം മുറിച്ചു മാറ്റിയത്.

Share this story