ഗുണം കുറഞ്ഞ ടൈൽസ് വിരിച്ചതിന് ലിബർട്ടി ബഷീറിന് നഷ്ടപരിഹാരം നൽകാൻ വിധി

Compensation for substandard tiling

തലശേരി: ഗുണം കുറഞ്ഞ ടൈൽ നൽകിയത് കാരണം നഷ്ടം സംഭവിച്ചുവെന്ന ഹർജിയിൽ ടൈലിന്റെ വിലയായ 3.25 ലക്ഷം രൂപയും നഷ്ട പരിഹാരമായി 1.50 ലക്ഷം രൂപയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. 

തലശ്ശേരി ലിബർട്ടി പരഡൈസ് ഉടമ പി. വി. ബഷീർ കോഴിക്കോട് കുരിക്കൾ ടൈൽ സെന്റർ മാനേജിങ് ഡയറക്ടറെയും  കജരിയ സിറാമി ക് ഏരിയ മാനേജരെയും എതിർ കക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഒരു മാസത്തിനകം തുക നൽകാൻ ഉത്തരവ്. വീഴ്ച വരുത്തിയാൽ 7% പലിശ നൽകണം.

ലിബർട്ടി പാരഡൈസ് നവീകരണത്തിന് തറയിൽ വിരിക്കാൻ 3.25 ലക്ഷം രൂപ നൽകി വാങ്ങിയ ടൈൽ പൊളിഞ്ഞു പോയതിനെ തുടർന്ന് മാറ്റിത്തരാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതേ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

കേരള ഓൺലൈൻ ന്യൂസ് വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Share this story