പാലക്കാട് ജില്ലയിൽ ടിപ്പർ ലോറികളുടെ ഗതാഗത സമയക്രമം കർശനമായി പാലിക്കണമെന്ന് കളക്ടർ
Tue, 14 Jun 2022

പാലക്കാട്: സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിലൂടെയുള്ള ടിപ്പർ ലോറികളുടെയും ട്രിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ദൈനംദിന ഗതാഗത സമയം രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ അഞ്ച് വരെയുമായി നിയന്ത്രിച്ചിട്ടുണ്ടെന്നും സമയക്രമം കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.