ആലപ്പുഴ നഗരസഭയിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം

iuytrfgh

ആലപ്പുഴ:  ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.  പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദിവസങ്ങളായി അവിടെ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോ​ഗം ബഹളത്തിലാണ് കലാശിച്ചത്. പൊലീസെത്തി ആളുകളെ അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമുണ്ടായിരുന്നു. 

ഇന്ന് ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുണ്ട്. മെഡിക്കൽ കോളേജിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതുകൂടി മുന്നിൽ കണ്ടുകൊണ്ടാണ് യൂത്ത് കോൺ​ഗ്രസ് ഷാനവാസിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അഞ്ച് മിനിറ്റോളം സമരക്കാർക്കെതിരെ പൊലീസ് ജലപീരങ്കി  ജലപീരങ്കി പ്രയോ​ഗിച്ചു. പക്ഷേ യൂത്ത് കോൺ​ഗ്രസിന്റെ വനിതാ പ്രവർത്തകരടക്കം പിൻമാറാൻ തയ്യാറായില്ല.

Share this story