പൗരത്വ സമരം : കേസ് പിൻവലിക്കുമെന്ന വാഗ്ദാനം ലംഘിച്ചു ; കൊ​ടു​ങ്ങ​ല്ലൂ​രിൽ 10 പേർക്ക് തടവും പിഴയും

google news
jail

കൊ​ടു​ങ്ങ​ല്ലൂ​ർ : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന മുഖ്യന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. കൊ​ടു​ങ്ങ​ല്ലൂ​രിൽ പ്ര​തി​ഷേ​ധി​ച്ച​ 10 പേർക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. 2019 ഡി​സം​മ്പ​ർ 17ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ 10 പേ​രെ​യാ​ണ്​ കൊ​ടു​ങ്ങ​ല്ലൂ​ർ ഒ​ന്നാം ക്ലാ​സ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ​യാ​യി​രു​ന്നു ത​ട​വ്. 300 രൂ​പ മു​ത​ൽ പി​ഴ​യും ഓ​രോ​രു​ത്ത​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ​ന​ട​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ പി.​വി. സ​ജീ​വ്കു​മാ​ർ, ഗ​ഫൂ​ർ അ​ഴീ​ക്കോ​ട്, പി.​എ. കു​ട്ട​പ്പ​ൻ, വി​പി​ൻ​ദാ​സ്, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ മ​നാ​ഫ്‌ ക​രൂ​പ്പ​ട​ന്ന, മ​ജീ​ദ് പു​ത്ത​ൻ​ചി​റ, ജ​ലീ​ൽ മാ​ള, സ​ലാം, മ​ൻ​സൂ​ർ, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്.

'നിയമസഭയിൽ മുഖ്യമന്ത്രി ജനങ്ങളോട് വാഗ്ദാനം ചെയ്ത സംഗതി പച്ചയായി ലംഘിക്കുകയാണ്. ഞങ്ങൾ തന്നെ പ്രതികളായ ആറ് കേസുകളിൽ നാലിലും ശിക്ഷിക്ക​പ്പെട്ടു. ഇനി രണ്ട് കേസുകൾ പരിഗണനയിലാണ്' ശിക്ഷിക്കപ്പെട്ടവർ പറഞ്ഞു.

പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കാത്തത് മൂലം ഒട്ടേറെ പേർ കോടതി കയറിയിറങ്ങേണ്ടി വന്നിരിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭത്തിനെതിരെ ആകെ 836 കേസുകളാണ് ചുമത്തിയത്. ഇതിൽ 566ലും കുറ്റപത്രം നൽകിയിരുന്നു. കേവലം 36 കേസുകൾ മാത്രമാണ് പിൻവലിച്ചത്. 

Tags