'പാല്‍ വില കൂട്ടാതെ വഴിയില്ല', എത്ര കൂട്ടണമെന്ന് മില്‍മയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചിഞ്ചുറാണി

google news
CHINCHU RANI

തിരുവനന്തപുരം: പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മില്‍മയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിലകൂട്ടാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുമ്പോഴാണ്, പാല്‍വില കൂത്തനെ കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നത്. പാല്‍ വിലയും, ഉല്‍പ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി. ഒമ്പത് രൂപയോളം പാല്‍ വില കൂട്ടണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് മില്‍മയുടെ തീരുമാനം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനമാകും വില വര്‍ധന നടപ്പിലാക്കുക. 

വിഷയം പഠിച്ച വെറ്റിനറി, കാര്‍ഷിക സര്‍വകലാശാലകളിലെ വിദഗ്ധര്‍ പാല്‍ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാല്‍വില കുത്തനെ കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, കര്‍ഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നുണ്ട്. ഇത് നികത്താനാണ് വിലവര്‍ധന എന്നാണ്  മില്‍മയുടെ വിശദീകരണം. 2019 സെപ്തംബര്‍ 19 നാണ് മില്‍മ പാലിന്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വര്‍ധന. ഈ വര്‍ഷം ജൂലൈ 18 ന് പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു. 

Tags