നാളെ നടക്കാനിരിക്കുന്ന നീതി ആയോഗിന്റെ ഭരണസമിതി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും
chief minister

നീതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം നാളെ. 2019-ന് ശേഷം ആദ്യമായി നേരിട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, അംഗങ്ങൾ, നീതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ പങ്കെടുക്കും.

2015 ഫെബ്രുവരിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന യോഗത്തിൽ കൃഷി, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.

Share this story