പ്രതാപവര്‍മ തമ്പാന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
cheif-minister

മുന്‍ ചാത്തന്നൂര്‍ എം എല്‍ എ യും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രതാപവര്‍മ തമ്പാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള കരുത്തുറ്റ നേതാവിനെയും മികച്ച സംഘാടകനെയുമാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവായിരുന്നു പ്രതാപ വര്‍മ്മ തമ്പാനെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം പിയും മികച്ച ഒരു സാമാജികന്‍ എന്ന നിലയില്‍ പ്രതാപ വര്‍മ്മ തമ്പാന്‍ ശ്രദ്ധേയനായിരുന്നുവെന്ന് സ്പീക്കര്‍ എംബി രാജേഷും അനുസ്മരണം രേഖപ്പെടുത്തി.

വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഡിസിസി പ്രസിഡന്റ്, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Share this story