വ്യാവസായിക രംഗത്ത് വലിയ മുന്നേറ്റമാണ് തൊഴിൽ സഭകളിലൂടെ സംസ്ഥാനത്ത് ഉണ്ടാവാൻ പോകുന്നതെന്ന് മുഖ്യമന്ത്രി
ffhg

വ്യാവസായിക രംഗത്ത്  വലിയ മുന്നേറ്റമാണ് തൊഴിൽ സഭകളിലൂടെ സംസ്ഥാനത്ത് ഉണ്ടാവാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക എന്നത് എല്ലാവരും ആ ഗ്രഹിക്കുന്ന കാര്യമാണ് .അതിൻ്റെ ഭാഗമാണ് തൊഴിൽ സഭകൾ ആരംഭിക്കുന്നത് .എല്ലാ വകുപ്പുകളെയും ഇതിൻ്റെ ഭാഗമായി ഏകോപിപ്പിക്കും.സർക്കാർ മേഖലയക്ക് പുറമെ സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തും.

കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യമല്ല  എന്നത് തെറ്റായ പ്രചാരണമാണ്.നാടിൻ്റെ അപകീർത്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് ഈ പ്രചാരണം .വ്യവസായങ്ങളെ വലിയ തോതിൽ അംഗീകരിക്കുന്ന നയമാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു .യുവജനങ്ങളെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനുള്ള ജനകീയ സംവിധാനമായ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പിണറായിയിലെ സ്വന്തം വാർഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .

തൊഴിൽ സംഭരങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം തദ്ദേശ സ്ഥാപനങ്ങൾ സൃഷ്ടിക്കണം .തൊഴിൽ അന്വേഷകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനുള്ള പരിശീലനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു .സംരംഭക തലത്തിലും തൊഴിലന്വേഷണ തലത്തിലും സഹായ നൽകും .മന്ത്രി എം.ബി. രാജേഷ് അനധ്യക്ഷനായി

Share this story