മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്റെ സ്വഭാവവും ; ബെന്നി ബഹന്നാന്‍
‘കിഴക്കമ്പലം കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണം’ : ബെന്നി ബെഹനാൻ
വികസനം ആഡംബരമല്ലെന്ന വാസ്തവം മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്റെ സ്വഭാവവുമാണെന്ന് ബെന്നി ബഹന്നാന്‍ എംപി. വര്‍ഗീയത പറയുന്ന പാര്‍ട്ടികളേക്കാള്‍ വലിയ വര്‍ഗീയതയാണ് മുഖ്യമന്ത്രി പറയുന്നത്. വികസനം ആഡംബരമല്ലെന്ന വാസ്തവം മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ നായ്ക്കള്‍ക്ക് മൂത്രമൊഴിക്കാന്‍ കുറേ കല്ലുകള്‍ ഉണ്ടാകും. എക്കാലവും വികസനത്തെ എതിര്‍ത്തിരുന്നത് സിപിഎമ്മാണ്. തൃക്കാക്കരയില്‍ ഉമ തോമസ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു.
 

Share this story