സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത
Mon, 23 Jan 2023

നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത.ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും.തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത.ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടിയേക്കും.
മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.