ചമ്പക്കുളം പാടശേഖരത്തില്‍ മടവീണു
chambakulam

50 ദിവസം പ്രായമായ നെല്ലാണ് ഇന്നലെ രാത്രി മട വീണതോടെ മുങ്ങിയത്.

ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷി ഇറക്കിയ 350 ഏക്കര്‍ പടശേഖരത്തിലാണ് മട വീണത്. 170 കര്‍ഷകര്‍ ഉള്ള പടശേഖരമാണിത്. 50 ദിവസം പ്രായമായ നെല്ലാണ് ഇന്നലെ രാത്രി മട വീണതോടെ മുങ്ങിയത്.


കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മടയില്‍ ചില വിള്ളലുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമാവുകയും മട പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു. പിന്നാലെ പാടശേഖരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന മഴ ഇവിടുത്തെ കര്‍ഷരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Share this story