കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി ചാലക്കുടി എക്‌സൈസ് സംഘം

google news
s,lsl

ചാലക്കുടി: കെഎസ്ഇബി ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും ചാരായം പിടികൂടി എക്‌സൈസ് സംഘം. മേലൂർ കെഎസ്ഇബിയിലെ അസി. കാഷ്യർ കാടുകുറ്റി അന്നനാട് സ്വദേശി സുകുമാരന്റെ വീട്ടിൽ നിന്നുമാണ് ചാരായം പിടികൂടിയത്. ഇവിടെ നിന്നും 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും കണ്ടെടുത്തു.

ഇയാൾക്കെതിരെ നേരത്തെ പോലീസിൽ ചാരായ കേസ് ഉണ്ടായിരുന്നു. വീടിന്റെ അടുക്കളയിൽ നിന്നുമാണ് ചാരായവും വാഷും കണ്ടെടുത്തത്.എക്‌സൈസ് സംഘം വീട്ടിൽ കയറി എന്ന വിവരം അറിഞ്ഞതോടെ സുകുമാരൻ ജോലി ചെയ്തിരുന്ന ഓഫിസിൽ നിന്നും ഇറങ്ങിപ്പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. വിശേഷങ്ങൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ ഈടാക്കിയാണ് വിൽപന നടത്തിയിരുന്നത്.

പ്രിവന്റിവ് ഓഫിസർമാരായ സതീഷ്‌ കുമാർ, പ്രിൻസ്, കൃഷ്ണപ്രസാദ്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ സിജി, നിമ്യ, ഡ്രൈവർ ഷൈജു എന്നിവരും പരിശോധനയിൽ പങ്കാളികളായി.
 

Tags