ആലപ്പുഴയുടെ 68-ാമത് പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു

chaithra

ആലപ്പുഴ: ജില്ലയുടെ 68-ാമത് പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു.ജില്ലയുടെ താത്ക്കാലിക ചുമതല വഹിച്ചിരുന്ന കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിൽ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്. 2016 ഐ.പി.എസ്. ബാച്ചുകാരിയാണ് കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയായ ചൈത്ര തെരേസ ജോൺ. 

സംസ്ഥാനത്ത് നക്സൽ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലെത്തിയ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ്. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കു പോകുന്ന മുൻ മേധാവി ജി.ജയ്ദേവ് ഇപ്പോൾ ഹൈദരാബാദിൽ പരിശീലനത്തിലാണ്.
 

Share this story