അയ്യായിരം കോടി വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി
 money hunt
5000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി 

സാമ്പത്തിക പ്രതിസന്ധിയിലേക്ക്  നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി 

20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന.

Share this story