ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​ത്തി​നു കീ​ഴി​ൽ കേരളത്തിന്‌ കൂടുതൽ ഭക്ഷ്യധാന്യമില്ലെന്ന്​ കേന്ദ്രം

google news
dhanyam

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​ത്തി​നു കീ​ഴി​ൽ കേ​ര​ള​ത്തി​ന്‌ കൂ​ടു​ത​ൽ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ക്കാ​നാ​കി​​ല്ലെ​ന്ന്‌ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന്‌ മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ സ​ഹ​മ​ന്ത്രി സാ​ധ്വി നി​ര​ഞ്ജ​ൻ ജ്യോ​തി അ​റി​യി​ച്ച​താ​യി എ.​എം. ആ​രി​ഫ്‌ എം.​പി പ​റ​ഞ്ഞു.

2004 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ്​ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ അ​ധ്യാ​പ​ക​ർ​ക്ക് 1972ലെ ​സെ​ൻ​ട്ര​ൽ സി​വി​ൽ സ​ർ​വി​സ് പെ​ൻ​ഷ​ൻ റൂ​ൾ​സ്‌ അ​നു​സ​രി​ച്ചു​ള്ള പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലി​യേ​ക്ക​ര, പ​ന്നി​യ​ങ്ക​ര ടോ​ൾ ബൂ​ത്തു​ക​ളി​ലൊ​ന്ന് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി രാ​ജ്യ​സ​ഭ​യി​ൽ ജെ​ബി മേ​ത്ത​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. ടോ​ൾ പ്ലാ​സ​ക​ൾ പി​രി​ച്ചെ​ടു​ക്കു​ന്ന ടോ​ൾ ഫീ ​വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന്​ (ihmcl.co.in/etc-transaction-reports) ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്‍റ​റ​ർ​നെ​റ്റ് ല​ഭ്യ​ത കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ മൊ​ബൈ​ൽ ക​വ​റേ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ലോ​ക്സ​ഭ​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

Tags