നടിയെ ആക്രമിച്ച കേസ് ; സാഗറിലെ പൊലീസ് ചോദ്യം ചെയ്തു
POLICE
ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിനെ പൊലീസ് ക്ലബിലേക്ക് വരുത്തി ചോദ്യം ചെയ്തു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിനെ പൊലീസ് ക്ലബിലേക്ക് വരുത്തി ചോദ്യം ചെയ്തു. കാവ്യ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. പിന്നീട് മൊഴി മാറ്റി.
കേസിലെ മുഖ്യ പ്രതി പളര്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് കണ്ടിരുന്നുവെന്ന മൊഴിയാണ് മറ്റിപ്പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നിരുന്നു.
 

Share this story