മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും
pinarayi vijayan
സംഘത്തലവനായ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലുള്ള പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുക്കുന്ന കാര്യവും സംഘത്തിന്റെ പരിഗണനയിലുണ്ട്

അതേസമയം, രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി മാത്രമായതില്‍ കണ്ണൂരിലുള്ള തെളിവെടുപ്പിന്, സമയ പരിമിതിമൂലം പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഒരിക്കല്‍ക്കൂടി കസ്റ്റഡിയില്‍ വാങ്ങി കണ്ണൂരിലെത്തിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Share this story