കാറുകള്‍ വാടകയ്‌ക്കെടുത്തത് ഏജന്റിന്റെ കയ്യില്‍നിന്ന്, ആരോപണങ്ങള്‍ പരിഹാസ്യം ; എം വി ജയരാജന്‍
Mon, 18 Apr 2022

വാഹനത്തെ കുറിച്ചുള്ള ആരോപണം തള്ളി സിപിഎം
പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള ആരോപണം തള്ളി സിപിഎം. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റാണ്. ഏജന്റിന്റെ കയ്യില്‍ നിന്നാണ് കാറുകള്‍ വാടകയ്‌ക്കെടുത്തതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.
ബിജെപി നടത്തുന്നത് അപവാദ പ്രചരണമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി 58 വാഹനങ്ങളാണ് വാടകയ്‌ക്കെടുത്തത്. ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല മറിച്ച് ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തത്. ബിജെപിയുടെ ആരോപണം നീചവും പരിഹാസ്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.