വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാമോ?ഇ പി ജയരാജനെ വെല്ലുവിളിച്ച് ഷാഫി പറമ്പില്‍
shafi parambil
വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കില്‍ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം.

വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ഇ പി ജയരാജനെ വെല്ലുവിളിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോയി അവരുടെ മെഡിക്കല്‍ പരിശോധന നടത്തട്ടെ. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കില്‍ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം.
ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Share this story